keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട്

17-06-2025

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തു കെഎസ്ഇബിയുടെ 3 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാര്‍, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. മൂഴിയാറില്‍ സംഭരണശേഷിയുടെ 88.02% എത്തിയതോടെ രണ്ടാം നമ്പര്‍ ഗേറ്റ് 10 സെന്റിമീറ്റര്‍ തുറന്നു. കല്ലാര്‍കുട്ടിയില്‍ സംഭരണശേഷിയുടെ 96.72% ആയി. ഇവിടെ 2 ഗേറ്റുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. ലോവര്‍ പെരിയാര്‍ സംഭരണശേഷി പൂര്‍ണതോതിലെത്തി. ഇവിടെ 2 അപ്പര്‍ വെന്റുകള്‍ 40 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.ഇടുക്കി പൊന്മുടി ഡാമില്‍ സംഭരണശേഷി 83.07% എത്തിയതോടെ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ തിരുവനന്തപുരം നെയ്യാര്‍ (93%), പാലക്കാട് മീങ്കര (80%) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നെയ്യാറില്‍ 4 ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പാലക്കാട് മംഗലം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം കല്ലട, ഇടുക്കി മലങ്കര, എറണാകുളം ഭൂതത്താന്‍കെട്ട്, തൃശൂര്‍ ചിമ്മിനി, പീച്ചി, പാലക്കാട് ശിരുവാണി, കാഞ്ഞി രപ്പുഴ, കണ്ണൂര്‍ പഴശ്ശി ഡാമുകളില്‍ മുന്‍കരുതലിന്റെ ഭാഗമായും ജലസേചന ആവശ്യങ്ങള്‍ക്കുമായി നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News