keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എയര്‍ ഇന്ത്യ വിമാനാപകടം: 125 പേരുടെ ഡിഎന്‍എ സ്ഥിരീകരിച്ചു

17-06-2025

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചതില്‍ 125 പേരുടെ ഡിഎന്‍എ സ്ഥിരീകരിച്ചു.എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച 125 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ താരതമ്യം ചെയ്യുകയും മരിച്ച 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി സ്ഥിരീകരിച്ചു. 83 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.എഫ്എസ്എല്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി (എന്‍എഫ്എസ്യു) എന്നിവിടങ്ങളിലെ സംഘങ്ങളാണ് ഡിഎന്‍എ പരിശോധന നടത്തിയത്.ഇതുവരെ 119 പേരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.ശേഷിക്കുന്ന 43 പേരില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കൈമെന്നും അദ്ദേഹം പറഞ്ഞു.ജൂണ്‍ 12 ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 യാത്രക്കാരും ജീവനക്കാരും വിമാനം തകര്‍ന്ന പ്രദേശത്തെ നിരവധിപേരും മരിച്ചിരുന്നു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News