keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയയിലേക്ക് മാറ്റി

17-06-2025

ടെഹ്റാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. അര്‍മേനിയയിലേക്ക് സുരക്ഷിതമായി എത്തിച്ച 110 ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ച് നാളെ ഡല്‍ഹിയിലേക്ക് പറക്കും.ടെഹ്റാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് സ്ഥലം മാറി എംബസിയുമായി ബന്ധപ്പെടാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി +989010144557; +989128109115; +989128109109 എന്നീ അടിയന്തര ഹെല്‍പ്പ്ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇറാന്‍ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ നടത്തിയതിനെത്തുടര്‍ന്ന് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. അതിനുശേഷം, ഇസ്രായേല്‍ നഗരങ്ങളിലും പട്ടണങ്ങളിലും മിസൈലുകളും ഡ്രോണുകളുമയച്ച് ടെഹ്റാന്‍ ടെഹ്‌റാന്‍ ആക്രമണം ആരംഭിച്ചു. 20-ലധികം പേര്‍കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടെഹ്റാന്‍, അല്‍ബോര്‍സ് പ്രവിശ്യകളിലുടനീളമുള്ള വ്യത്യസ്ത ഓപ്പറേഷനുകളില്‍ ഇസ്രായേലിന്റെ മൊസാദ് ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന രണ്ട് പേരെ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 200 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍, 23 ഡ്രോണുകള്‍ക്കുള്ള ഘടകങ്ങള്‍, ലോഞ്ചറുകള്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News