keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്ര ഇന്ന് മഹാ റാലിയോടെ സമാപിക്കും

18-06-2025

സെക്രട്ടറിയേറ്റിന് മുന്നിൽ വേതന വർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമര യാത്ര ഇന്ന് തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിക്കും. ആശാ സമരസമിതി നേതാവ് എം എ ബിന്ദുവിന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ നടത്തിയ രാപ്പകൽ യാത്രയാണ് സമാപിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര യാത്ര നടത്തിയത്. രാവിലെ പി.എം.ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേരുന്ന റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മെയ് ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കലെ സമര വേദിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മെയ് അഞ്ചിനാണ് കാസർകോട് നിന്ന് ആരംഭിച്ചത്. 14 ജില്ലകളിലായി 45 ദിവസം പൂർത്തിയാക്കിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരയാത്ര സമാപിക്കുന്നത്. നിലമ്പൂരിലടക്കം ആശാ പ്രവർത്തകർ പ്രതിപക്ഷത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News