keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വിമാന ദുരന്തത്തിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ പുറത്ത്

18-06-2025

ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വിമാനം മെഡിക്കൽ കോളജിന്റെ കാന്റീനിലേക്ക് ഇടിച്ചിറങ്ങിയതിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ 21 സെക്കൻടുകളുള്ള ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. വിദ്യാർത്ഥികളും സ്റ്റാഫും മുകളിലത്തെ നിലകളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ആണ് അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കായി പറന്നുയർന്ന വിമാനമാണ് take-off കഴിഞ്ഞ് വെറും 32 സെക്കൻഡിനുള്ളിൽ വൈമാനിക നിയന്ത്രണം നഷ്ടമായി മെഡിക്കൽ കോളജ് കെട്ടിടത്തിലിടിച്ചിറങ്ങിയത്. അപകട സമയത്ത് വിദ്യാർത്ഥികൾ കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 241 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥികളും പ്രദേശ വാസികളും ഉൾപ്പടെ മരണപ്പെട്ടു. പലരെയും ഇനിയും തിരിച്ചറിയാനുണ്ട്. അതിനായുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News