keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വ്യോമ സുരക്ഷ - തിരുവനന്തപുരത്തെ വിമാനപാതയിലെ തടസ്സങ്ങള്‍ നീക്കി

21-06-2025

വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം വിമാന പാതയിലെ 141 തടസ്സ ങ്ങള്‍ നീക്കം ചെയ്തു. ട്രസ് വര്‍ക്കുകള്‍, മരങ്ങള്‍, ഹോര്‍ഡിങ്ങുകള്‍, മിന്നല്‍ ചാലക ആന്റിനകള്‍ എന്നിവ ഉള്‍പ്പെടെ 1064 തടസ്സങ്ങളാണു കണ്ടെത്തിയത്. ഇതില്‍ 646 എണ്ണമാണ് ആദ്യഘട്ടത്തില്‍നീക്കം ചെയ്യുന്നത്. ഇതിനുവേണ്ടി നേരത്തേതന്നെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. വള്ളക്കടവ്, ഓള്‍ സെയിന്റ്‌സ് ജംക്ഷന്‍, ബാല നഗര്‍, ചാക്ക-ശംഖുമുഖം റോഡ് ഇടനാഴി, ചിതാഞ്ജലി ഹില്‍സ്, ജഡ്ജിക്കുന്ന്, എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ഐശ്വര്യ നഗര്‍ എന്നിവിടങ്ങളിലെ തടസ്സങ്ങള്‍ നീക്കം ചെയ്തു.ഇവയില്‍ പലതും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനോ ടേക്ക് ഓഫ് ചെയ്യുന്നതിനോ ഉപയോഗിക്കുന്ന അപ്രോച്ച് ഫണലിലും സോണുകളിലുമാണ് സ്ഥിതി ചെയ്തിരുന്നത്. ഇതു വ്യോമ സുരക്ഷയ്ക്കു വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരങ്ങളുടെ ചില്ലകളാണു നീക്കം ചെയ്തത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News