keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സൈനിക ശേഷി കൂട്ടാന്‍ 2000 കോടിയുടെ കരാറുമായി ഇന്ത്യ

25-06-2025

പാകിസ്ഥാനടക്കമുള്ള ശത്രുരാജ്യങ്ങളുടെ ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സൈനികരുടെ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2000 കോടിയുടെ കരാറുമായി ഇന്ത്യ. ഡ്രോണ്‍വേധസംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ രണ്ടായിരം കോടി രൂപയുടെ അടിയന്തര ആയുധ സംഭരണ കരാറിനാണ് അനുമതി.13 കരാറുകളിലൂടെ അന്ത്യാധുനിക സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകും പാക് അതിര്‍ത്തിയിലടക്കം പ്രതിരോധസംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനാണ് പ്രതിരോധമന്ത്രാലയം പുതിയ കരാറിലേക്ക് എത്തുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ കടുപ്പിക്കാനാണ് ഊന്നല്‍. ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണിത്. കേന്ദ്രീകൃത ഡ്രോണ്‍ വേധ സംവിധാനം, വ്യോമ ആക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News