01-07-2025
ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള എല്‍ ഷെയ്പ്പിലെ റെയില്‍വേ മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കാന്‍ സക്കാര്‍. ഇതുസംബന്ധിച്ച് പഠനം നടത്താനും തീരുമാനമായിട്ടുണ്ട്. അസാധാരണമായി മേല്‍പ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എന്‍ജിനിയര്‍മാരെ മധ്യപ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് ചീഫ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് എന്‍ജിനിയര്‍മാര്‍ക്കെതിരെ ശനിയാഴ്ചയാണ് നടപടിയുണ്ടായത്. ചീഫ് എന്‍ജിനിയര്‍മാരായ സഞ്ജയ് ഖണ്ഡെ, ജി.പി. വര്‍മ, ഇന്‍ചാര്‍ജ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജാവേദ് ഷക്കീല്‍, ഇന്‍ചാര്‍ജ് സബ് ഡിവിഷണല്‍ ഓഫീസര്‍ രവി ശുക്ല, സബ് എന്‍ജിനിയര്‍ ഉമാശങ്കര്‍ മിശ്ര, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാഹുല്‍ സക്സേന, ഇന്‍ചാര്‍ജ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷബാന രജ്ജഖ്, റിട്ടയേര്‍ഡ് സൂപ്രണ്ട് എന്‍ജിനിയര്‍ എം.പി. സിങ് എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് പിഡബ്ല്യുഡി അഡിഷണല്‍ ചീഫ് സെക്രട്ടറി നീരജ് മദ്ലോയ് അറിയിച്ചു.