keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അബ്ദുല്‍ റഹീമിന് ആശ്വാസവിധിയുമായി സൗദി കോടതി

11-07-2025

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20 വര്‍ഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിട്ടത്. ശിക്ഷാകാലാവധി ഉയര്‍ത്തണമെന്ന് ആവശ്യവുമായി പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീലിലാണ് മേല്‍ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയില്‍ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെ 11ന് ചേര്‍ന്ന അപ്പീല്‍ കോടതി സിറ്റിങ് നിലവിലെ കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ജയിലില്‍ ഇതിനോടകം 19 വര്‍ഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് മോചനം അനുവദിക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് ഇത് സംബന്ധിച്ച് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. റഹീമിന്റെ അഭിഭാഷകന്മാരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓണ്‍ലൈന്‍ സിറ്റിങില്‍ കോടതിയില്‍ ഹാജരായി. കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ വിധി ഏറെ ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ശിക്ഷാകാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടിമാത്രമാണ് ബാക്കിയെന്ന് ആശ്വാസത്തിലാണ് ഉറ്റവര്‍.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News