keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അഹമ്മദാബാദ് വിമാനാപകടം കൂടുതല്‍ ദുരൂഹതയിലേക്ക്

13-07-2025

രാജ്യത്തെ നടക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ അപകടകാരണത്തെ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. അപകടത്തിനു തൊട്ടുമുന്‍പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്റെ ഏതാനും വാചകങ്ങളും വിമാനത്തിന്റെ എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ച് ഓഫായതിനെപ്പറ്റിയുമാണ് അന്വേഷണ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള പ്രാഥമിക കാരണമാകാം ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ മനുഷ്യ പിഴവുകളുടെ സൂചനയായി വ്യാഖ്യാനിക്കാന്‍ ആരംഭിച്ചതോടെ ബോയിങ് കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന സംശയമാണ് ഉയരുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്നതിനുള്ള സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാര്‍ തമ്മിലെ സംഭാഷണം.സ്വിച്ചുകള്‍ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ കേള്‍ക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓണ്‍ ചെയ്തു. എന്നാല്‍, എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുന്‍പേ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അതേസമയം, സ്വിച്ചുകള്‍ ആകസ്മികമായി ഓഫാകുന്നത് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. സ്പ്രിംഗ്-ലോഡഡ് സ്വിച്ചുകളില്‍, അവയെ സംരക്ഷിക്കാന്‍ ഇരുവശത്തും ബ്രാക്കറ്റുകളുണ്ട്. കൂടാതെ ഒരു സ്റ്റോപ്പ് ലോക്ക് സംവിധാനവുമുണ്ട്. ഇത് പൈലറ്റുമാര്‍ക്ക് സ്വിച്ച് മുകളിലേക്ക് ഉയര്‍ത്തുന്നതിന് മുമ്പ് അതിന്റെ രണ്ട് സ്ഥാനങ്ങളായ റണ്‍, കട്ട്-ഓഫ് എന്നിവയില്‍ ഒന്നിലേക്ക് നീക്കേണ്ടതുണ്ട്. വിമാനം പറന്നുയര്‍ന്നു വെറും 3 സെക്കന്‍ഡിനുള്ളില്‍, എന്‍ജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക നിഗമനം. രണ്ട് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും ഒന്നിനു പിറകേ ഒന്നായി ഓണ്‍ ആക്കുകയും ഓഫാക്കുകയും ചെയ്തതെന്തിനെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാനാണു പൈലറ്റുമാര്‍ ഇവ ഓണും ഓഫും ചെയ്തതെങ്കില്‍, എന്തായിരുന്നു അതിനുള്ള സാഹചര്യമെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്‍ജിന്‍ തകരാര്‍, വൈദ്യുതി തകരാര്‍ തുടങ്ങിയ സാധ്യതകളൊന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഇതെന്തുകൊണ്ടാണെന്നും വ്യക്തമല്ല. വിമാനം പറന്നുയര്‍ന്ന വേഗം, ഫ്ലാപ് ക്രമീകരണം എന്നിവ തൃപ്തികരമായിട്ടും എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നെങ്കില്‍ എന്താണു കാരണമെന്നും കണ്ടെത്തേണ്ടതുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News