keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സിപിഎമ്മിനോട് ഇനി മൃദുസമീപനമില്ല - ബിജെപി

16-07-2025

ശ്രീകുമാര്‍ മനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ ഭരണവിരുദ്ധവികാരം പരമാവധി ചൂഷണം ചെയ്യാനുള്ള നീക്കവുമായി ബിജെപി. കടുത്ത സിപിഎം വിരുദ്ധതയുമായി സര്‍ക്കാരിനെ ആക്രമിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ ഗുണഫലങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാത്രം ചെല്ലുന്നതില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണ്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ തങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള 4 മുതല്‍ 7 വരെ സീറ്റുകള്‍ നേടണമെങ്കില്‍ ഭരണവിരുദ്ധ വികാരം നന്നായി ചൂഷണം ചെയ്യാന്‍ കഴിയണമെന്ന് ബിജെപി നേതൃത്വം മനസിലാക്കിയിട്ടുണ്ട്. സിപിഎമ്മിനോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന ആരോപണം കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ കമ്മിറ്റിക്ക് നേരെ ഉയര്‍ന്നിരുന്നു. ഉപതെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇതുകൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.ഇനി അത്തരത്തിലൊരു ആക്ഷേപം ജനങ്ങളില്‍ നിന്നുണ്ടാകാന്‍ പാടില്ലന്ന് ബിജെപി നേതൃത്വം കരുതുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അത്തരത്തിലൊരു നിലപാടുകാരനാണ്. സിപിഎം വിരുദ്ധതയായിരിക്കും ഇനികേരളത്തില്‍ ബിജെപിയുടെ മുഖമുദ്ര. അതാണ് സിപിഎം ആക്രമണത്തിന് വിധേയമായി കാലുകള്‍ നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്കയക്കാന്‍ ബിജെപി തിരുമാനിച്ചത്. സിപിഎമ്മുമായി തങ്ങള്‍ കടുത്ത രാഷ്ട്രീയപോരാട്ടത്തിലാണ് എന്ന് തുറന്ന് പ്രഖ്യാപിക്കുന്ന നിലപാടാണ് സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനത്തിലൂടെ ബിജെപി ലക്ഷ്യം വച്ചത്. ഇതിലൂടെ വരുന്ന തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍എസ്എസ് അണികളുടെ സമ്പൂര്‍ണ്ണ സഹകരണവും ബിജെപി നേതൃത്വം ലക്ഷ്യം വയ്കുന്നുണ്ട്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News