keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് - വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും

17-07-2025

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ച സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാകും . വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കാണാന്‍ പോലും സാധിച്ചിട്ടില്ല. സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബം പറയുന്നത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികള്‍ തുടരുമെന്നും കുടുംബം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാല്‍, കുഞ്ഞിന്റെ മൃതദേഹം അച്ഛന്‍ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാര്‍ജ കോടതി ഉത്തരവിട്ടത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News