keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കന്യാസ്ത്രീകളുടെ അറസ്റ്റ്, രാഷ്ട്രീയ നിറം നല്‍കുന്നത് ദൗര്‍ഭാഗ്യകരം: ചത്തീസ്ഗഡ് മുഖ്യമന്ത്രി

30-07-2025

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടന്നുവെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറയുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിനാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണുദേവ് സായി പറഞ്ഞു. ഇത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ വിഷയമാണ്. ഈ കേസിലെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, നിയമം അതിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാരായണ്‍പുരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്ക് നഴ്സിംഗ് പരിശീലനവും തുടര്‍ന്ന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നാരായണ്‍പുര്‍ സ്വദേശിയായ ഒരാള്‍ ദുര്‍ഗ് സ്റ്റേഷനില്‍ വെച്ച് ഈ പെണ്‍കുട്ടികളെ, രണ്ട് കന്യാസ്ത്രീകള്‍ക്ക് കൈമാറി ഛത്തീസ്ഗഢ് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട ആളുകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന സമാധാനപരമായ ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നമ്മുടെ ബസ്തറിലെ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കുന്നത് അതീവ ദൗര്‍ഭാഗ്യകരമാണ് വിഷ്ണുദേവ് സായി പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News