06-08-2025
ചരക്ക് സേവനവിഭാഗം ആകെ ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും പ്രത്യേക ശുപാര്‍ശയില്‍ സംസ്ഥാനത്തേക്ക് എത്തിച്ച ഐആര്‍എസ് ഓഫീസര്‍ എബ്രഹാം റെന്‍ കേന്ദ്രസര്‍വ്വീസിലേക്ക് തിരിച്ചുപോകുന്നു. ഒടുവില്‍ സംസ്ഥാനത്തെ അനധികൃത സ്വര്‍ണ വ്യാപാരികളെയും ഏക്കറുകള്‍ കൈയടക്കിയ തോട്ടം ഉടമകളെയും ഉള്‍പ്പെടെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നിട്ടാണ് എബ്രഹാം സംസ്ഥാനം വിടുന്നത്. നികുതി മുടക്കുകള്‍, ഡിജിറ്റല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളുടെ അപാകത, രജിസ്‌ട്രേഷന്‍ ദുരുപയോഗം, സ്‌ക്രൂട്ടിനി വൈകല്‍ തുടങ്ങി എല്ലാ മേഖലകളിലും ആധികാരികതയും നവീനതയും കൊണ്ട് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്നലെ ജീവനക്കാരുടെയും വകുപ്പിന്റെയും സര്‍ക്കാരിന്റെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി അദ്ദേഹം വിടുതല്‍ സ്വീകരിച്ചു. ഒരു ജീവനക്കാരന്‍ പങ്കുവച്ച കുറിപ്പ് കേന്ദ്ര ജി എസ് ടി വകുപ്പില്‍ നിന്ന് കേരള സ്റ്റേറ്റ് ജി എസ് ടി യിലേക്ക് ഡെപ്യൂട്ടേഷനില്‍ സ്‌പെഷല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്ന അബ്രഹാം റെന്‍ സര്‍ കഞട ഇന്ന് സ്വന്തം ഡിപാര്‍ട്ട് മെന്റില്‍ ജോയ്ന്‍ ചെയ്യുകയാണ്. പരമ്പരാഗത രീതിയില്‍ നികുതി ഭരണം നടത്തിയ ഞങ്ങളുടെ വകുപ്പിനെ ആധുനികവത്കരിക്കുന്നതിനും മാറിയ ഏടഠ കാലത്തിനനുസരിച്ച് കഴിവും ശേഷിയുമുള്ളവരാക്കി ജീവനക്കാരെ മാറ്റുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു.