24-08-2025
കേരളത്തിലെ പ്രമുഖ ഓട്ടോണമസ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക് ,എം.ടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന ദീക്ഷാരംഭം 2025 സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡല്‍ഹി ക്യാമ്പസ് ഡയറക്ടര്‍ പൂര്‍വി പൊഖരിയാല്‍ മുഖ്യാതിഥിയായി. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി മാനേജറുമായ റവ: ഫാദര്‍ ബെന്നി നാല്‍ക്കര അധ്യക്ഷത വഹിച്ചു. ആര്‍. എസ്. ഇ .ടി. പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍ ഡോ. ജയ്‌സണ്‍ പോള്‍ മുളേരിക്കല്‍, . ഡയറക്ടര്‍ റവ.ഫാദര്‍ ഡോ.ജോസ് കുര്യേടത്,അസി. ഡയറക്ടറും യു.ജി സ്റ്റഡീസ് ഡീനുമായ റവ:ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ തുഴടങ്ങിയവർ സംസാരിച്ചു