keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം, വീണ്ടും പുതിയ ന്യൂനമര്‍ദം

25-08-2025

ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ മഴയില്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ സജീവമായി തുടരുകയാണ്. രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഡല്‍ഹി, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. മുംബൈയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. സിയോണിലെ ഗാന്ധി മാര്‍ക്കറ്റ് ഏരിയയിലും ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലും വെള്ളക്കെട്ടുണ്ടായി. ഓഗസ്റ്റ് 27 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ പെയ്തതോടെ ജമ്മു കശ്മീരിലെ ഭദ്രവാഹ് മേഖലയിലെ ജനങ്ങളെ കാര്യമായി ബാധിച്ചു. തുടര്‍ച്ചയായുള്ള പേമാരിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു. ഭദ്രവാഹ്-ബാനി-ബസോളി-പത്താന്‍കോട്ട്, ഭദ്രവാഹ്-ചമ്പ റോഡുകള്‍ അടച്ചതിനാല്‍ തീര്‍ഥാടകര്‍ വഴിയില്‍ കുടുങ്ങി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നദികളില്‍ നിന്നും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യത മേഖലകള്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കിഴക്കന്‍ മേഖലയിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ട് കാരണം നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ ബന്‍സ്വാരാ ജില്ലയിലെ നദിയിലെ ജലനിരപ്പ് കനത്ത മഴയെത്തുടര്‍ന്ന് ഉയര്‍ന്നു. കോട്ട, ബുണ്ടി, സവായ് മാധോപൂര്‍, ടോങ്ക് എന്നിവിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അധികൃതകര്‍ പറയുന്നു. കനത്ത മഴയില്‍ സംഗമേശ്വര്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. ശനിയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറില്‍ ബുണ്ടിയിലെ നൈന്‍വയില്‍ പെയ്തത് 502 മില്ലിമീറ്റര്‍ മഴയാണ്. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിനും കിഴക്കന്‍ രാജസ്ഥാനിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും, മണ്‍സൂണ്‍ പാത്തിയും സംസ്ഥാനത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News