keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഉപരാഷ്ട്രപതിയെ ഉടന്‍ അറിയാം: ആദ്യം വോട്ട് ചെയ്തത് പ്രധാനമന്ത്രി

09-09-2025

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതല്‍ 5 വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉപരാഷ്ട്രപതി പദവിയില്‍ 2 വര്‍ഷം ബാക്കി നില്‍ക്കെ, ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശം. നിലവിലെ അംഗബലം അനുസരിച്ചു 781 ആണ് ആകെ വോട്ട്. കുറഞ്ഞത് 391 വോട്ട് നേടുന്നയാള്‍ ഇന്ത്യയുടെ 15ാം ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 അംഗങ്ങളുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ല. ഇരുസഭകളിലെയും അംഗബലം കണക്കിലെടുക്കുമ്പോള്‍ എന്‍ഡിഎ വിജയം ഉറപ്പിച്ച മട്ടിലാണ്. എന്നാല്‍, സാധ്യമായ ഇടപെടലുകളിലൂടെ വോട്ടെണ്ണം പരമാവധി വര്‍ധിപ്പിക്കാനും സഖ്യശക്തി കാട്ടാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തുന്നത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News