11-09-2025
തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.എറണാകുളം ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനുവിനെയാണ് ജനങ്ങൾ തടഞ് പൊലീസിന് കൈമാറിയത്.ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഇടപ്പള്ളി ഭാഗത്ത് നിന്നും ബിനു കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് വരുന്നതിനിടെ തോപ്പിൽ ജങ്ഷന് സമീപം വാഹനം പരിശോധിച്ചിരുന്നത്.സംശയം തോന്നിയ നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്തു