30-10-2025
രജത ജൂബിലി നിറവില്‍ കിഫ്ബി- നടപ്പാക്കിയത് 90,562 കോടി രൂപയുടെ പദ്ധതികള്‍. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബിയിലൂടെയാണ് കേരളത്തിന്റെ മുന്നേറ്റം. 1999 നവംബര്‍ 11ന് നിലവില്‍ വന്ന കിഫ്ബിയിലൂടെ 90,562 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.