03-11-2025
പോലീസ് മർദ്ദനത്തിൽ ഡി ജി പി യ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെത്തുടർന്നു ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്. പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ് പ്രവർത്തകർ .സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഒരുതരത്തിലുള്ള നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.