05-11-2025
വിമാനടിക്കറ്റ് ബുക്കിങ്ങിൽ മാറ്റത്തിനൊരുങ്ങി ഡിജിസിഎ . ടിക്കറ്റ് ബുക്ക് ചെയ്തു 48 മണിക്കൂറിനുള്ളിൽ തന്നെ സൗജന്യമായി റദ്ദാക്കുന്നതിനുള്ള നിയമം വരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം എന്തെങ്കിലും സാഹചര്യത്താൽ ടിക്കറ്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാൽ പണം നഷ്ടപ്പെടുകയോ മറ്റു അസൗകര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമോ എന്ന യാത്രക്കാരുടെ ആശങ്കകൾക്കാണ് ഇതോടുകൂടി വിരാമമാകുന്നത് .