23-11-2025
തണുപ്പും മഞ്ഞുമൊക്കെ വന്നാല്‍ പലരും ചുമയും തുമ്മലും ജലദോഷവുമൊക്കെയായി വലയുന്നത് കാണാം. ഇഞ്ചിയും, മഞ്ഞളും ചുക്ക് കാപ്പിയും ഫീവര്‍ ഷോട്ടുകളുമൊക്കെയായി പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളാണ് പിന്നെ. എന്നാല്‍ വളരെ സിംപിളായി പ്രതിരോധ ശക്തിയെ ഈ പനിക്കാലത്ത് ശക്തിപ്പെടുത്താന്‍ ഒരു വഴിയുണ്ട്. രാത്രിയില്‍ നന്നായി ഒന്ന് ഉറങ്ങിയാല്‍ മതി. ഉറക്കവും പ്രതിരോധ സംവിധാനവുമായി അഭേദ്യ ബന്ധമാണ് ഉള്ളത്. നല്ലൊരു ഉറക്കത്തിന്റെ സമയത്താണ് പ്രതിരോധ കോശങ്ങള്‍ക്ക് ചലനമുണ്ടാക്കുന്ന ഹോര്‍മോണുകളെ ശരീരം പുറത്തേക്ക് വിടുന്നത്.