23-11-2025
ചൈനയിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചികൂട്ടാനായി കർഷകർ നൽകുന്നത് എരിവുള്ള മുളക്. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിൽ ജിയാംഗ് ഷെംഗ് എന്ന 40കാരനും സുഹൃത്തുമാണ് ഈ വിദ്യ പരീക്ഷിച്ചത്. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കുളത്തിൽ 2,000ത്തിലേറെ മത്സ്യങ്ങളാണ് വളരുന്നത്. ചില ദിവസങ്ങളിൽ 5000 കിലോയോളം മുളക് നൽകാറുണ്ടെന്ന് ഉടമ പറയുന്നു.കോൺ പെപ്പർ, മില്ലറ്റ് പെപ്പർ തുടങ്ങിയ മുളകാണ് മത്സ്യത്തിന് നൽകുന്നത്. ആദ്യം കഴിക്കാന്‍ മടികാണിച്ചെങ്കിലും ഇപ്പോൾ മത്സ്യങ്ങൾ മുളക് തേടിപ്പിടിച്ച് കഴിക്കുന്ന നിലയിലെത്തി. ഇതിലൂടെ മത്സ്യം തിളക്കമുള്ളതും രുചിയുള്ളതുമായി മാറുന്നുവെന്ന് ജിയാംഗ് പറയുന്നു. മുളകിൽ വൈറ്റമിൻ അടങ്ങിയതിനാൽ മത്സ്യത്തിന് ഗുണകരമാണെന്നും വളർച്ച വേഗത്തിലാക്കുന്നുവെന്നും ഉടമ പറയുന്നു.