keralabreakingnewstvm@gmail.com
  • വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ-കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കുറഞ്ഞത് 960 രൂപ....മോദി സോമനാഥ് ക്ഷേത്രത്തില്‍- പ്രത്യേക പ്രാര്‍ത്ഥന നടത്തി....ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി- അന്വേഷണം തുടങ്ങി....പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62 ദൗത്യം പരാജയം....
ഇതാ ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യ രഹസ്യം

23-11-2025

ബോളിവുഡ് സുന്ദരിമാരുടെ തിളങ്ങുന്ന ചർമം കാണുമ്പോൾ കാശുള്ളവർക്കൊക്കെ എന്തും ആകാമെന്നു പറയുന്നവരോടാണ്. വിലകൂടിയ ക്രീമുകളും കെമിക്കൽ ചികിൽസകളുമൊന്നുമല്ല.ചർമത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു പരമ്പരാഗത ഇന്ത്യൻ മാർഗമാണ് ഉബ്താൻ. പ്രകൃതിദത്ത ചർമ സംരക്ഷണ മാർഗമെന്ന നിലയിൽ നൂറ്റാണ്ടുകളായി പലരും ഈ രീതി പിന്തുടരുന്നുണ്ട്. അഭിനേത്രിയായ പ്രിയങ്ക ചോപ്രയും ഇതിന്റെ ആരാധികയാണ്. കടലമാവ്, മഞ്ഞൾപ്പൊടി, പാൽ, ചന്ദനപ്പൊടി,തൈര് എന്നീ ചേരുവുകൾ നന്നായി യോജിപ്പിച്ചു തയാറാക്കുന്ന ഈ ഫെയ്സ്പായ്ക്കാണ് പ്രിയങ്ക ചോപ്രയ്ക്ക് ഏറെയിഷ്ടം. മൃതകോശങ്ങളെ അകറ്റാനും ചർമത്തിലെ പാടുകൾ മായ്ക്കാനും ചർമത്തിന് മൃദുത്വവും തിളക്കവും നൽകാനും ഈ മാജിക്കൽ ഫെയ്സ്പാക്കിന് കഴിയുമെന്ന് പ്രിയങ്ക അനുഭവത്തിൽ നിന്നും പറയുന്നു. കടലമാവിന് ചർമത്തെ ആഴത്തിൽ വൃത്തിയാക്കാനുള്ള ശേഷിയുണ്ട്. മഞ്ഞൾ മുഖത്തിന് സുവർണ ശോഭ നൽകുമ്പോൾ തൈര് ചർമത്തിലെ ജലാംശം നിലനിർത്തുകയും ക്ഷീണമകറ്റുകയും ചെയ്യുന്നു.

LATEST NEWS

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്- സ്വയം പ്രഖ്യാപിച്ച് ട്രംപ്

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ

പിഎസ്എൽവി-സി 62 ദൗത്യം പരാജയം

COPYRIGHT © 2024 Kerala Breaking News