25-11-2025
മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒറ്റക്കവിതകൾക്കുള്ള 2025-ലെ
"രാമചന്ദ്ര പുരസ്കാരം" കിടങ്ങറ ശ്രീവത്സൻ്റെ,"ഭിക്ഷാപാത്രം"
എന്ന കവിതയ്ക്ക്.കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ഇക്കവിത
കാവ്യാനുഭവത്തിൻ്റെ ഉജ്ജ്വലതയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. കവിത്വം പ്രതിഭകളിൽ ഉണർത്തുന്ന മഹത്തായ സാമീപ്യം എത്ര ഉന്നതമെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഭിക്ഷാപാത്രം എന്ന കവിത. വെണ്മണി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കിടങ്ങറ ശ്രീവത്സൻ പത്തോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
2025 ഡിസംബർ 5 വെള്ളിയാഴ്ച വൈകിട്ട് 5 ന് നൂറനാട് വന്ദേമാതരം വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകപ്പെടുമെന്ന് കൺവീനർ ഡോ. സുരേഷ് നൂറനാട് അറിയിച്ചു. 5555 രൂപയും വെങ്കലശില്പവുമടങ്ങുന്ന പുരസ്കാരം സാംസ്കാരിക രാഷ്ട്രീയപ്രമുഖൻ ശ്രീ ജി. ഹരിപ്രകാശാണ് കവി കിടങ്ങറ ശ്രീവത്സനു നൽകുന്നത് .