keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡും പഞ്ചാബ് നാഷണല്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

27-11-2025

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡും (എംഎല്‍എംഎംഎല്‍), ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) വാഹനസംബന്ധമായ സാമ്പത്തിക പരിഹാരങ്ങള്‍ക്കായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫൈനാന്‍സിങ് ഓപ്ഷനുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെ, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയില്‍ ഗുണപരമായ മാറ്റവും നൂതനാശയങ്ങളും കൊണ്ടുവരാനാണ് ഈ പങ്കാളിത്തത്തിലൂടെ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡും പിഎന്‍ബിയും ലക്ഷ്യമിടുന്നത്. അടുത്തിടെ രാജ്യത്ത് ആദ്യമായി മൂന്ന് ലക്ഷം വാണിജ്യ ഇലക്ട്രിക് വാഹന വില്‍പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയിലുടനീളമുള്ള പതിനായിരത്തിലധികം ശാഖകളിലൂടെ സമാനതകളില്ലാത്ത ആക്സസിബിലിറ്റിയും ലഭ്യതയുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അര്‍ധനഗര, ഗ്രാമ വിപണികളിലുള്‍പ്പെടെ ബാങ്കിന് ശാഖകളുണ്ട്. ബാങ്കിന്‍റെ കസ്റ്റമൈസ്ഡ് ഫൈനാന്‍സിങ് സ്കീമുകള്‍, എളുപ്പത്തിലുള്ള തിരിച്ചടവ് ഷെഡ്യൂളുകള്‍ എന്നിവ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിക്കും തടസമില്ലാത്ത ഫൈനാന്‍സിങ് സാധ്യമാക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News