keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അയിത്തപ്രശ്നം: പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയിറക്കൽ മൂന്നുമണിക്കൂർ വൈകി

27-11-2025

അയിത്തപ്രശ്നം: പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയിറക്കൽ മൂന്നുമണിക്കൂർ വൈകി.തൃപ്പൂണിത്തുറ പൂർണത്രീശ ക്ഷേത്രത്തിലെ ഉത്സവക്കൊടിയിറക്ക് ആനപ്പുറത്തിരുന്ന ആളുടെ ദേഹത്ത് മറ്റൊരു ആനപ്പുറത്തിരുന്ന ആളുടെ തഴ തട്ടിയതിനെത്തുടർന്ന് ഇന്നലെ മൂന്ന് മണിക്കൂറോളം വൈകി.രാത്രി 7.30ന് ഇറക്കേണ്ടിയിരുന്ന ഉത്സവക്കൊടി രാത്രി 11നാണ് ഇറക്കിയത്. അശുദ്ധിയുണ്ടായെന്ന് ആരോപിച്ച് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തേണ്ടി വന്നതിനാലാണ് ഈ വൈകൽ. തന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ശുദ്ധിക്രിയകൾ നടന്നത്.കോലം വഹിക്കുന്ന ആനപ്പുറത്ത് ബ്രാഹ്മണരെ മാത്രമാണ് ഈ ക്ഷേത്രത്തിൽ അനുവദിക്കുന്നത് . ഇന്നലെ വൈകിട്ട് നടന്ന 15 ആനകളുടെ എഴുന്നള്ളത്തിൽ ഗജരാജൻ മീനാട് വിനായകനാണ് കോലം വഹിച്ചത്. വലതുവശത്തുനിന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയുടെ പുറത്തിരുന്ന ആളുടെ പക്കലുണ്ടായിരുന്ന തഴയാണ് മറിഞ്ഞ് വിനായകന്റെ മുകളിലിരുന്നയാളെ സ്പർശിച്ചത്. പൂർണത്രയീശ ക്ഷേത്രത്തിൽ മാത്രമാണ് വടിയിൽ തുണികൊണ്ട് അലങ്കാരപ്പണിചെയ്ത തഴ ആനപ്പുറത്ത് ഉപയോഗിക്കുന്നത്. ശ്രീക്കുട്ടൻ ആനയുടെ പുറത്ത് തഴയുമായി ഇരുന്നയാൾ ഉറങ്ങിപ്പോയതാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ഇയാളും ബ്രാഹ്മണനാണ്. തമിഴ് ബ്രാഹ്മണനായതാണ് പ്രശ്നമായതെന്നാണ് പറയപ്പെടുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News