04-12-2025
നാട്ടുകാരും, ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്ററും, മണപ്പുറം ഫിനാൻസും കൈകോർത്തപ്പോൾ മുകുന്ദേട്ടന്റെയും കുടുംബത്തിന്റേയും വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. അസുഖങ്ങൾ ബുദ്ധിമുട്ടിച്ചപ്പോൾ മുകുന്ദേട്ടൻ സഹായകമ്മറ്റിയുടെ നേതൃത്വത്തിൽ നാടും പാലിയേറ്റീവ് കെയർ സെന്ററും മുകുന്ദേട്ടനു വേണ്ടി ഒരു വീടുണ്ടാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലം ലഭ്യമാക്കിയപ്പോൾ അവിടെ വീടുണ്ടാക്കാനുള്ള ഉത്തരവാദിത്തം മുകുന്ദേട്ടൻ സഹായകമ്മറ്റി ഏറ്റെടുതെങ്കിലും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സഹായഹസ്തവുമായി എത്തിയത് . ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ് മൂന്നലക്ഷം രൂപ വീടിനായി നൽകി.