05-12-2025
രാജ്യപുരോഗതിയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ മുൻനിർത്തി ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 72-ാം ദേശീയ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങ് കേന്ദ്ര സഹകരണ ജോയിന്റ് രജിസ്ട്രാറും കോ-ഓപ്പറേറ്റീവ് ഇലക്ഷൻ അതോറിറ്റി മെമ്പറുമായ മോണിക്ക ഖന്ന ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്കാണ് സഹകരണ മേഖലയ്ക്കുള്ളതെന്നും സഹകരണ പ്രസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും മോണിക്ക ഖന്ന പറഞ്ഞു. സഹകരണ മേഖലയിൽ ഇസാഫ് കോ-ഓപ്പറേറ്റീവ് നടത്തുന്ന പ്രവർത്തനങ്ങളെ മോണിക്ക ഖന്ന പ്രശംസിച്ചു.