31-12-2025
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ മിടുക്കരായ 1420 വിദ്യാര്‍ത്ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കി.
രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സ് പഠനത്തില്‍ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കായി 2025-2026 വര്‍ഷത്തെ മുത്തൂറ്റ് എം ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തുടനീളം എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ 1420 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ഓരോ വിദ്യര്‍ത്ഥിക്കും 3000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമാണ് നല്‍കിയത്.