keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള ബോയിംഗ് വിമാനം ഇന്ത്യയിലെത്തി

01-01-2026

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കസ്റ്റ്‌മൈസ് ചെയ്തു വാങ്ങിയ പുതിയ ബോയിംഗ് വിമാനം ഇന്ത്യലെത്തി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുന്ന 51-ാമത് ബി737-8 ലൈന്‍ ഫിറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. സിയാറ്റിലിലെ ബോയിംഗിന്റെ കേന്ദ്രത്തില്‍ നിന്നെത്തിയ വിമാനത്തിന്റെ ഉള്‍ഭാഗം മികച്ച യാത്രാനുഭവം ഒരുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പുതുവര്‍ഷത്തില്‍ ഈ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യാത്രാസുഖം നല്‍കുന്ന സീറ്റുകള്‍, വിശാലമായ ലെഗ്‌റൂം, ഓരോ സീറ്റിലും ഫാസ്റ്റ് ചാര്‍ജറുകള്‍, വലിയ ഓവര്‍ഹെഡ് ക്യാബിന്‍, നിശബ്ദമായ അകത്തളം, മൂഡ് ലൈറ്റിങ്ങോട് കൂടിയുള്ള ബോയിംഗിന്റെ സ്‌കൈ ഇന്റീരിയര്‍ എന്നിവയും വിമാനത്തിലുണ്ട്. കൂടാതെ ചൂടുള്ള ഗോര്‍മേര്‍ ഭക്ഷണം വിളമ്പുന്നതിനായി വിമാനത്തില്‍ ഓവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News