03-01-2026
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കാർത്തികേയന് ബാങ്കിങ് ഓപ്പറേഷൻ, റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയിൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ക്രെഡിറ്റ് മോണിറ്ററിംഗ്, റിക്കവറി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിലായി 36 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചിട്ടുള്ള കാർത്തികേയൻ റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ ഫിനാൻസിംഗ്, സിഎസ്ആർ, മാർക്കറ്റിംഗ് വിഭാഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.