keralabreakingnewstvm@gmail.com
  • വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ-കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കുറഞ്ഞത് 960 രൂപ....മോദി സോമനാഥ് ക്ഷേത്രത്തില്‍- പ്രത്യേക പ്രാര്‍ത്ഥന നടത്തി....ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി- അന്വേഷണം തുടങ്ങി....പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62 ദൗത്യം പരാജയം....
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം: 35 ഒഴിവുകൾ : അവസാന തീയതി ജനുവരി ആറ്

03-01-2026

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 35 സീറ്റുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി ഓപ്പൺ വിഭാഗത്തിൽ 22ഉം പട്ടികജാതി/ പട്ടികവർഗ്ഗവിഭാഗത്തിൽ 13ഉം സീറ്റുകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. ഒക്ടോബർ 14ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷകൾ ജനുവരി 12ന് ആരംഭിക്കും. അഭിമുഖം ജനുവരി 22ന് നടക്കും. ജനുവരി 23ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകൾ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in. സന്ദർശിക്കുക.

LATEST NEWS

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്- സ്വയം പ്രഖ്യാപിച്ച് ട്രംപ്

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ

പിഎസ്എൽവി-സി 62 ദൗത്യം പരാജയം

COPYRIGHT © 2024 Kerala Breaking News