keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ആക്സിസ് ബാങ്കിന്‍റെ സേഫ്റ്റി സെന്‍റര്‍

08-01-2026

ആക്സിസ് ബാങ്കിന്‍റെ മൊബൈല്‍ ആപ്പായ ഓപ്പണില്‍ തല്‍സമയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സേഫ്റ്റി സെന്‍റര്‍ അവതരിപ്പിച്ചു. അനധികൃതമോ സംശയാസ്പദമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോള്‍ സെന്‍ററില്‍ വിളിക്കുകയോ ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ സുരക്ഷ പ്രദാനം ചെയ്യാനാവുന്ന ഉപഭോക്താവിനു നിയന്ത്രിക്കാനാവുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉപയോഗത്തിന്‍റേയും സൗകര്യത്തിന്‍റേയും അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ ഇതു വഴിയൊരുക്കും. ബാങ്കിങ് മേഖലയില്‍ ഇതാദ്യമായി എസ്എംഎസിന്‍റെ ആധികാരികത വിശകലനം ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ആക്സിസ് ബാങ്കിന്‍റെ ഔദ്യോഗിക ഐഡിയില്‍ നി്ന്നാണോ എസ്എംഎസ് എന്നതു പരിശോധിക്കാന്‍ ഇതിലൂടെ കഴിയും. ഇന്‍റര്‍നെറ്റ് ബാങ്കിങ് ഓഫ് ചെയ്യുക, ഫണ്ട് കൈമാറ്റം തല്‍ക്ഷണം നിര്‍ത്തി വെക്കുക, നെറ്റ് ബാങ്കിങ് വഴിയുള്ള ഷോപിങ് നിര്‍ത്തി വെക്കുക, യുപിഐ പേയ്മെന്‍റു നിര്‍ത്തി വെക്കുക, പുതുതായി പേയ്മെന്‍റ് ഗുണഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതു തടയുക, ഫണ്ട് കൈമാറ്റത്തിനു പരിധി നിശ്ചയിക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ ഉപഭോക്താക്കള്‍ക്കു സ്വയം ചെയ്യാനാവും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News