10-01-2026
ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഹോം ആന്‍ഡ് ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്റീരിയോ ബൈ ഗോദ്റേജ് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ വീടുകളിലെ അടുക്കളകള്‍ ആധുനികമാക്കാനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ട്, മൂന്ന് നിര നഗരങ്ങളിലെ ആധുനിക വീടുകളിലെ അടുക്കളകള്‍ ലക്ഷ്യമിടുന്ന ബിസിനസില്‍ 10 ശതമാനം സിഎജിആര്‍ വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉപഭോക്തൃ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി ഇന്റീരിയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ കിച്ചന്‍ കോണ്‍ഫിഗറേറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം രൂപ മുതല്‍ പ്രീ-കോണ്‍ഫിഗേഡ് മൊഡ്യൂളുകള്‍ ലഭ്യമാണ്. പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത മാറ്റങ്ങളും ചെയ്യാന്‍ സാധിക്കും.