16-01-2026
സംസ്ഥാനത്ത് രാഷ്ട്രീയ പാര്ട്ടികളില് ഈഴവ, തീയ്യ പ്രാതിനിധ്യം കുറയുന്നു.പ്രധാന പാര്ട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്കാണ് സമുദായങ്ങളെ തഴയുന്നത്. ഇതര സമുദായാംഗങ്ങള് സമുദായ സംഘടനകള് വഴി സമ്മര്ദ്ദം ചെലുത്തി സ്ഥാനങ്ങള് നേടിയെടുക്കുന്നു.സംസ്ഥാന ജനസംഖ്യയില്ഏറ്റവും കൂടുതലുള്ള സമുദായമാണ് ഈഴവ, തീയ്യര് വിഭാഗങ്ങള്. 23 ശതമാനമാണെന്നാണ് കണക്ക്.എന്നാല് ഇവരെ പിന്തള്ളിക്കൊണ്ടാണ് മറ്റു സമുദായങ്ങള് താക്കോല് സ്ഥാനങ്ങള് കൈയാളുന്നത്. വര്ഷങ്ങള്ക്ക് മുമ്പുണ്ടായിരുന്നതിന്റെ അത്ര പ്രാതിനിധ്യം ഇപ്പോള് ഇല്ല.സമുദായത്തില് നിന്നും ഒരാളെപ്പോലും പുതുതായി നേതൃനിരയിലേക്ക് എത്തിക്കാന് ആരും തയാറാകുന്നുമില്ല.സ്ഥാനാര്ത്ഥി നിര്ണയത്തിലും സമുദായത്തിന് അര്ഹമായ പ്രാതിനിധ്യം ഉണ്ടാകാറില്ല. സംഘടിച്ചപ്പോഴും ഈഴവ, തീയ്യ സമുദായത്തെ പാടേ തഴഞ്ഞു. ജനറല് സെക്രട്ടറിമാരില് ഒരാളായി ശോഭാ സുരേന്ദ്രന് മാത്രമാണ് ഈഴവ സമുദായാംഗമായുള്ളത്. കെ. സുരേന്ദ്രനെയോ, വി. മുരളീധരനെയോ പാര്ട്ടിയുടെ ഒരു സ്ഥാനത്തേക്കും നിയമിച്ചതുമില്ല. ഇതിനൊക്കെ പുറമെ ഈ മൂന്നു നേതാക്കള് കഴിഞ്ഞാല് ഈഴവ, തീയ്യ സമുദായത്തില് നിന്നും മറ്റൊരാളും ബിജെപിയുടെ നേതൃത്വത്തിലേക്ക് വരാനില്ലെന്നതും വാസ്തവമാണ്. ഇതൊക്കെ മുന്കൂട്ടി കണ്ടുകൊണ്ടാണ് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഈഴവ, തീയ്യ സമുദായത്തിന് അര്ഹമായ സ്ഥാനം നല്കുകയും അവരെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് എല്ഡിഎഫാണ്. ഉദ്യോഗസ്ഥ തലത്തില് പോലും ഈ സമുദായത്തിന് അര്ഹമായ പ്രാതിനിധ്യം നല്കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കുകൂട്ടിയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെയും എല്ഡിഎഫിനെയും പുകഴ്ത്തുന്നത്.