21-01-2026
വന്യമൃഗത്തിന്റെ സാന്നിധ്യവും നീക്കവും തത്സമയം തിരിച്ചറിയുന്നതിനായി എഐ ക്യാമറകൾ സ്ഥാപിക്കും. വനത്തിനുള്ളിലും അതിർത്തികളിലും വന്യമൃഗ സാന്നിധ്യവും നീക്കവും തത്സമയം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്കും ജനത്തിനും മുന്നറിയിപ്പു സന്ദേശം നൽകാൻ 5 കോടി ചെലവിൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നു.