21-01-2026
ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്ന്, കലോത്സവ വേദിയിൽ ഗംഭീര പ്രകടനം നടത്തിയ വയനാട് ജില്ലയിലെ വെള്ളാർമല ഗവ. ജിവിഎച്ച്എസ്എസിലെ കൊച്ചുമിടുക്കികളെ ചേർത്തുപിടിച്ച് ഇസാഫ് ഫൗണ്ടേഷൻ. വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളെയും അധ്യാപകരെയുമാണ് ഇസാഫ് ഫൗണ്ടേഷൻ ആദരിച്ചത്. ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ചേർന്ന് കുട്ടികളെ ആദരിച്ചു. മനുഷ്യർക്ക് മുഴുവൻ മാതൃകയാക്കാവുന്ന അതിജീവനഗാഥയാണ് കുട്ടികളെന്നും വെള്ളാർമല സ്കൂളിന്റെ പ്രതിഭകളെ ആദരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഡോ. കെ പോൾ തോമസ് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ താമസ, യാത്ര സൗകര്യങ്ങൾ ഏർപ്പാടാക്കിയത് ഇസാഫ് ഫൗണ്ടേഷന്റെയും മാർത്തോമാ യുവജനസഖ്യം കുന്നംകുളം മലബാർ ഭദ്രാസനത്തിന്റെയും നേതൃത്വത്തിലായിരുന്നു.