keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംസ്കൃത സർവ്വകലാശാലയ്ക്ക് വീണ്ടും കിരീടം

21-01-2026

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഫുട്ബോൾ ടീമിന് വീണ്ടും കിരീട നേട്ടം. ഈ വർഷം ഇത് രണ്ടാമത്തെ കിരീടനേട്ടമാണ്. എം.ഇ.എസ്. കോളേജ്, മാറമ്പിള്ളിയിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർകൊളേജിയറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ചാമ്പ്യന്മാരായത്. 24 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ശ്രീ ശങ്കര കോളേജ്, കാലടി (ശങ്കര സ്ട്രൈക്കേഴ്സ്, കാലടി) യെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജേതാക്കളായത്. ഈ മാസം ഫിസാറ്റ് ബിസിനസ് സ്കൂൾ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചാമ്പ്യന്മാരായിരുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News