keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഡോ. ലിഷ സി. ആര്‍ന് ക്യാപ്റ്റന്‍ പദവി ലഭിച്ചു

27-01-2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ജനറല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും അസോസിയേറ്റ് നാഷണല്‍ കേഡറ്റ് കോര്‍പ്‍സ് (എന്‍. സി. സി) ഓഫീസറുമായ ഡോ. ലിഷ സി. ആര്‍ന് ക്യാപ്റ്റന്‍ പദവിയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച്, ചുമതല ഏറ്റെടുത്തു. നിലവില്‍ ലഫ്റ്റനന്റായിരുന്നു. എന്‍. സി. സി. യുടെ 22 കേരള ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന പീപ്പിംഗ് സെറിമണിയില്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിക്രാന്ത് അധികാരി ഡോ. ലിഷ സി. ആര്‍നെ ക്യാപ്റ്റന്‍ പദവിയുടെ ചിഹ്നം അണിയിച്ചു. സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ക്യാപ്റ്റന്‍ പദവി നേടുന്ന രണ്ടാമത്തെ എന്‍. സി. സി. ഓഫീസറാണ് ഡോ. ലിഷ സി. ആര്‍. 2021ല്‍ മികച്ച എന്‍. സി. സി. ഓഫീസര്‍ക്കുള്ള ദേശീയ പുരസ്ക്കാരമായ ഡി. ജി. എന്‍. സി. സി. കമന്‍ഡേഷന്‍ കാര്‍ഡ് നേടി. സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ എന്‍. സി. സി. കേഡറ്റുമായിരുന്ന ഡോ. ലിഷ സി. ആര്‍, എന്‍. സി. സി. ‘സി’ സര്‍ട്ടിഫിക്കറ്റ് ജേതാവാണ്. ഭര്‍ത്താവ് രാജേഷ് ഇ. വി. (സിവില്‍ പോലീസ് ഓഫീസര്‍, ജില്ല പോലീസ് ആസ്ഥാനം, കളമശേരി), മക്കള്‍ : ആദിദേവ്, ആദിലക്ഷ്മി‍.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News