16-02-2026
യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. 15ന് പുലർച്ചെ 4.30ന് ഇൻഫോപാർക്ക് ക്യാംപസിലാണ് മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യുന്നത്. സൻസ്കാര സ്കൂളിന് എതിർവശം ഒരുക്കിയിട്ടുള്ള സ്റ്റാർട്ടിങ് പോയിന്റിൽനിന്നും ആരംഭിക്കുന്ന മാരത്തൺ, ഇൻഫോപാർക്ക് ഫേസ് 1,2, രാജഗിരി വാലി, കിൻഫ്ര എക്സിബിഷൻ സെന്റർ, സ്മാർട്ട്‌സിറ്റി എന്നിവയിലൂടെ പ്രവേശിച്ചു തിരികെ ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരും. റണ്ണേഴ്സിൻ്റെ ആരോഗ്യ സംരക്ഷണത്തിനായി സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.