keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ബ്രഹ്‌മപുരം സി ബി ജി പ്ലാന്റ് ഇന്ന് നാടിന് സമർപ്പിക്കും

27-02-2026

പതിറ്റാണ്ടുകളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഇന്ന് (27-02-26, വെള്ളി) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡാണ് (ബിപിസിഎൽ) പ്രതിദിനം 150 ടൺ ജൈവമാലിന്യം സിബിജിയാക്കാൻ ശേഷിയുള്ള ആധുനിക പ്ലാന്റ് ബ്രഹ്‌മപുരത്ത് നിർമിച്ചത്. ഗതാഗതം, വാണിജ്യം, വ്യവസായം, ഗാർഹികം എന്നീ മേഖലകളിൽ സിഎൻജിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ ഉൽപാദനം സാധ്യമാക്കുകയാണ് പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ പ്രതിദിന ഉൽപാദന പരിധി ഘട്ടംഘട്ടമായി ഉയർത്താനും പദ്ധതിയുണ്ട്. ജൈവമാലിന്യ സംസ്കരണത്തിനായി പ്ലാന്റ് പൂർണ സജ്ജമായതായി ബിപിസിഎൽ അധികൃതർ അറിയിച്ചു. ചടങ്ങിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, ബെന്നി ബഹന്നാൻ എംപി, കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, ഡെപ്യുട്ടി മേയർ ദീപക് ജോയ്, ബിപിസിഎൽ ഡയറക്ടർ സഞ്ജയ് ഖന്ന, പി വി ശ്രീനിജൻ എംഎൽഎ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണൻ, ജില്ലാ കളക്ടർ പ്രിയങ്ക ജി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News