26-03-2026
പുനരുപയോഗ ഊർജ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി നിയമിതനായി. നവീകരണവും സുസ്ഥിരതയും മുൻനിർത്തി രാജ്യമൊട്ടാകെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. എട്ടു പതിറ്റാണ്ടിലേറെ രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ജാക്സൺ ഗ്രൂപ്പ്, ആദ്യമായാണ് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലെ നേതൃപാടവവും കളിക്കാരനെന്ന നിലയിലെ സൂക്ഷ്മതയും കൈമുതലാക്കി മൈതാനങ്ങളെ ത്രസിപ്പിച്ച സൗരവ് ഗാംഗുലിയുമായി കൈകോർക്കുന്നതിലൂടെ കമ്പനിയുടെ സോളാർ, ഗ്രീൻ എനർജി പദ്ധതികൾക്ക് കൂടുതൽ ജനശ്രദ്ധ നേടാനാകുമെന്ന് ജാക്സൺ ഗ്രൂപ്പ് അറിയിച്ചു. സുസ്ഥിര ഊർജ വികസനം ലക്ഷ്യമിട്ടുള്ള കമ്പനിയുടെ ബ്രാൻഡ് ക്യാംപെയിനുകളിൽ സൗരവ് ഗാംഗുലി ഭാഗമാകും.