15-04-2026
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026 - 2027 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കാലടി, തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാം നടത്തുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിപ്പിക്കുന്ന സര്‍വ്വകലാശാല എന്ന പ്രത്യേകതയുമുണ്ട്. വാര്‍ഷിക ട്യൂഷന്‍ ഫീസ് വെറും 7500 രൂപ മാത്രമാണ്. കൂടാതെ സ്കോളര്‍ഷിപ് സൗകര്യവും ലഭ്യമാണ്.