16-04-2026
ഏപ്രിൽ 14 2026: പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ വ്യത്യസ്തമായ ഒരു പുതിയ കുടുംബ പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. വല്ല്യേട്ടൻ എന്ന ഈ പുതിയ പരമ്പര ഒരു ജ്യേഷ്ഠ സഹോദരനും തന്റെ നാലു സഹോദരിമാരും തമ്മിലുള്ള ആത്മബന്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വികാര നിർഭരമായ കഥയാണ്. മലയാളം ടെലിവിഷനിൽ ഇത് വരെ കാണാത്തവിധത്തിലുള്ള പ്രത്യേകതകളോടെ ആണ് പുതിയ പരമ്പര എത്തുന്നത്