keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഫ്യൂച്ചര്‍റെഡി ഇന്ത്യ പദ്ധതി അവതരിപ്പിച്ച് റെനോ ഗ്രൂപ്പ്

17-04-2026

ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ഫ്യൂച്ചര്‍റെഡി യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ വാഹനങ്ങള്‍, ആര്‍&ഡി, ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം രണ്ട് ബില്യണ്‍ യൂറോയുടെ കയറ്റുമതി വരുമാനം നേടാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News