27-04-2026
ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, രാസവസ്തുക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്‍റെ ബിസിനസ് വിഭാഗങ്ങളില്‍ കൂടുതല്‍ തന്ത്രപരമായ ഏകോപനവും വ്യക്തതയും കൊണ്ടുവരാന്‍ ഈ മാറ്റം സഹായിക്കും.