keralabreakingnewstvm@gmail.com
  • തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി....സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി- 5770 മെഗാവാട്ട് ഉപയോഗം, പുറത്തുനിന്ന് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി....
എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു: ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

28-04-2026

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കൂടുതല്‍ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോയല്‍റ്റി അംഗങ്ങളുള്ള എയര്‍ ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. ഓരോരുത്തരുടേയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റര്‍, എക്സ്പ്ലോറര്‍, ഹൈഫ്ളയര്‍, ജെറ്റ്സെറ്റര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി. ആദ്യതട്ടായ ഏവിയേറ്റര്‍ വിഭാഗത്തിലേക്ക് ജോയിനിംഗ്, റിന്യൂവല്‍ ഫീ ഇല്ലാതെയുള്ള ആജീവനാന്ത അംഗത്വം ലഭിക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും എട്ട് ന്യൂ കോയിനുകള്‍ നേടാം. വിമാന ടിക്കറ്റ് എടുക്കുമ്പോഴോ വിവിധ റീട്ടെയില്‍, ഇ- കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഫുഡ് ഡെലിവറി, ഹെല്‍ത്ത് കെയര്‍ മേഖലകളിലോ ഒരു കോയിന് ഒരു രൂപ എന്ന നിരക്കില്‍ ന്യൂ കോയിന്‍ ഉപയോഗപ്പെടുത്താം.

LATEST NEWS

തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

കനത്ത ചൂട് - പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

COPYRIGHT © 2026 Kerala Breaking News