13-03-2026
പുനരുപയോഗ ഊര്‍ജ മേഖലയിലെ രാജ്യത്തെ മുന്‍നിര കമ്പനിയായ ട്രൂസോണ്‍ സോളാറില്‍ നിക്ഷേപിച്ച് ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും. സണ്‍ടെക് എനര്‍ജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സോളാര്‍ സൊല്യൂഷന്‍സ് പ്രൊവൈഡറാണ് ട്രൂസോണ്‍ സോളാര്‍. ഇന്ത്യയിലെ അതിവേഗം വളരുന്ന പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ കമ്പനിയുടെ വളര്‍ച്ചയെ ഈ നിക്ഷേപം കൂടുതല്‍ ശക്തിപ്പെടുത്തും.