13-03-2026
ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് എച്ച്.എം.ഡി. സ്മാര്‍ട്ട് ഫോണുകളുടെ പുതിയ നിര പുറത്തിറക്കുന്നു. എ.ഐ. സാങ്കേതിക വിദ്യ, മികച്ച ഡിസൈന്‍, ഉയര്‍ന്ന നിര്‍മാണ നിലവാരം, എളുപ്പത്തിലുള്ള റിപ്പയര്‍ സൗകര്യം എന്നിവയിലൂന്നി ഇന്ത്യയില്‍ എച്ച്എംഡിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഫ്‌ളിപ്കാര്‍ട്ടിനുള്ള ശക്തമായ സ്വാധീനവും മികച്ച സപ്ലൈ ചെയിന്‍ സംവിധാനവും ഉപയോഗപ്പെടുത്തി പുതിയ എച്ച്.എം.ഡി. സ്മാര്‍ട്ട്‌ഫോണുകള്‍ മെട്രോ നഗരങ്ങളിലും രാജ്യത്തെ ഇതര വിപണികളിലും കൂടുതല്‍ സുലഭമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.